NEWS
ചെങ്ങന്നൂർ ഫെസ്റ്റിന്റെയും , ചെങ്ങന്നൂർ വൈ എം സി ഏ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോധികന് പെട്ടിക്കട നൽകി
27/07/2026 06:35 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫെസ്റ്റിന്റെയും , ചെങ്ങന്നൂർ വൈ എം സി ഏ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെൺമണി ശാർങ്ങ കാവ് മൈതാനത്തിന്സമീപം ചാങ്ങമല സ്വദേശിയായ വയോധികന് ജീവനോപാധിയായി നൽകിയ പെട്ടിക്കടയുടെ ഉദ്ഘാടനം വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ പി വർഗീസ് താക്കോൽ കൈമാറി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ
പി.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. വെൺമണി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ ബീന, വൈ എം സി ഏ സബ് റീജിയൺ ചെയർമാൻ ജേക്കബ്ബ് വഴിയമ്പലം, കെ ജി കർത്ത , സണ്ണി കുറ്റിയ്ക്കാട്ട്, സാം കെ ചാക്കോ , ഡി അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











